കോൺഗ്രസ് വിശ്വാസികൾക്കൊപ്പമെന്ന് രമേശ് ചെന്നിത്തല

Tuesday, October 30, 2018

കോൺഗ്രസ് വിശ്വാസികൾക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് നിലപാടിൽ ആശയ കുഴപ്പമില്ല. വിശ്വാസികൾക്കൊപ്പം ശക്തമായ നിലപാടുമായി മുന്നോട്ട് പോകും. സ്വതന്ത്ര നിലപാട് സ്വീകരിക്കാൻ രാഹുൽ ഗാന്ധി അനുമതി നൽകിയിട്ടുണ്ട്.
രാഹുൽ ഗാന്ധി കേരള നേതൃത്വത്തെ തള്ളിപ്പറഞ്ഞിട്ടില്ല.എഐസിസി നേരത്തെ എടുത്ത നിലപാടിന്‍റെ ഭാഗമായാണ് രാഹുൽഗാന്ധിയുടെ അഭിപ്രായ പ്രകടനം. കോൺഗ്രസ് അധ്യക്ഷന്‍റെ മഹത്വമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നും രമേശ് ചെന്നിത്തല കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.