CONGRESS| ‘വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ക്ക് കോണ്‍ഗ്രസ് സജ്ജം’; എറണാകുളം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ബോഡി യോഗം ഡിസിസി ഓഫീസില്‍ ചേര്‍ന്നു

Jaihind News Bureau
Tuesday, August 19, 2025

കെപിസിസി നിര്‍ദ്ദേശപ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ബോഡി യോഗം ഡിസിസി ഓഫീസില്‍ ചേര്‍ന്നു. യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, കെപിസിസി ഡിസിസി ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, പോഷക സംഘടന ജില്ലാ പ്രസിഡന്റുമാര്‍, സംസ്ഥാന ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഓഗസ്റ്റ് 22, 23, 24 തീയതികളില്‍ മണ്ഡലം തല നേതൃയോഗങ്ങള്‍ നടക്കും. ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ വാര്‍ഡ് നേതൃയോഗങ്ങളും നടക്കും. ഓഗസ്റ്റ് 28,29,30 തീയതികളില്‍ ഭവന സന്ദര്‍ശനം നടക്കും. ഓഗസ്റ്റ് 20 സദ്ഭാവന ദിനമായി ജില്ല ഒട്ടാകെ വിപുലമായി ആചരിക്കാനും തീരുമാനമുണ്ട്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമാണെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.