കോണ്‍ഗ്രസ് അന്‍വറിന് എതിരല്ല : കെ സുധാകരന്‍ എംപി

Jaihind Webdesk
Monday, January 13, 2025

കൊച്ചി: പി വി അന്‍വറിന്‍റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി പറഞ്ഞു. അന്‍വറിന് ഏത് രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തുവാനുള്ള സ്വാതന്ത്ര്യമുണ്ട്. ‘അന്‍വറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്’. കോണ്‍ഗ്രസ് അന്‍വറിന് എതിരല്ലെന്നും കോണ്‍ഗ്രസിലേക്ക് വരാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അതേസമയം വയനാട്ടില്‍ മരിച്ച ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ വീട്ടില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സന്ദര്‍ശനം നടത്തിയതിലും പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍എംപി എത്തി. ‘തല എടുത്ത് വെട്ടിക്കൊണ്ടു പോകുന്നവരാണ് എന്‍ എം വിജയന്‍റെ വീട്ടില്‍ പോയത്’. നവീന്‍ ബാബുവിന്‍റെ വീട്ടില്‍ എന്തുകൊണ്ട് പോയില്ല എന്നും, പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കെ സുധാകരന്‍ പ്രതികരിച്ചു.