‘ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇല്ലാതാകുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; ശക്തമായി തിരിച്ചുവരും’: രമേശ് ചെന്നിത്തല

Saturday, March 12, 2022

 

കൊച്ചി : ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇല്ലാതാകുന്ന പാർട്ടിയല്ല കോൺഗ്രസെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.  കോൺഗ്രസ് ആത്മപരിശോധന നടത്തും. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് തിരിച്ചു വരുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പരാജയം ഞെട്ടിക്കുന്നതാണ്. കോൺഗ്രസ് പ്രവര്‍ത്തകസമിതി കൂടി അടുത്ത നടപടികൾ ആലോചിക്കും. പാർട്ടിയെ ഊർജ്വസ്വലമാക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.