സമ്പൂർണ യു.ഡി.എഫ് യോഗം ഇന്ന്; ശബരിമല, വാളയാർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയാകും

Jaihind News Bureau
Friday, November 15, 2019

ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഒരു ദിവസം നീളുന്ന സമ്പൂർണ യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമല മുതൽ വാളയാർ വരെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള തുടർസമര പരിപാടികളും യോഗത്തിൽ തീരുമാനിക്കും. തദേശ,നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുണിയെ കുടുതൽ ശക്തമാക്കാൻ സ്വീകരിക്കേണ്ട നടപടികളും യോഗത്തിൽ കൈക്കൊള്ളും.

രാവിലെ 10 മുതൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്‌മെന്‍റ് സ്റ്റഡീസിലാണ് ഒരു ദിവസം നീളുന്ന സമ്പൂർണ യു.ഡി.എഫ് യോഗം ചേരുക. ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം ഒഴിവ് വന്ന 5 നിയമസഭാ മണ്ഡലങ്ങളിലെ, ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, കെ.പി.സി നേതൃയോഗവും, യു.ഡി.ഫ് യോഗവും പ്രാഥമിക വിലയിരുത്തൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യു.ഡി.എഫ് ഇന്ന് സമ്പൂർണ യോഗം ചേരുന്നത്. 5 മണ്ഡലങ്ങളിലെയും ഫലം, വിശദമായി തന്നെ യോഗത്തിൽ വിലയിരുത്തും.

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ പരാജയ കാരണങ്ങൾ യോഗത്തിൽ പ്രത്യകമായി പരിശോധിക്കും. മുതിർന്ന നേതാക്കളുടെ അഭിപ്രായവും യോഗം തേടും. പരാജയ കാരണൾ സംബന്ധിച്ച് യു.ഡി.എഫ് യോഗത്തിൽ തുറന്ന ചർച്ചകളും വിലയിരുത്തലും ഉണ്ടാകുമെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ വിലയിരുത്തലും ഉണ്ടാവും. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു എന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. വർഗീയവികാരം ഇളക്കിവിട്ടും, അധികാര ദുർവിനിയോഗത്തിലൂടെയും, ജനാധിപത്യ മര്യാദകൾ ലംഘിച്ചുമാണ് ഇടതു മുന്നണി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ പ്രചരണം നടത്തിയത്.

ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിട്ടും അഞ്ചിൽ മൂന്നിടത്തും യു.ഡി.എഫിന് മികച്ച വിജയം നേടാനായെന്നും യു ഡി എഫ് നേതൃത്വം വിലയിരുത്തുന്നു. വീഴ്ചകൾ മനസിലാക്കി,വരാനിരിക്കുന്ന തദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ മുണിയെ കുടുതൽ ശക്തമാക്കുന്നതിന് ആവശ്യമായ നടപടികൾ ചർച്ചയ്ക്കൊടുവിൽ യോഗത്തിൽ കൈക്കൊള്ളും. മണ്ഡലകാലം ആരംഭിക്കാനിരിക്കെ ശബരിമല പുനഃപരിശോധന ഹർജികളിൽ, വിധി പ്രസ്താവതിനായി 7 അംഗ ഭരണഘടനാ ബെഞ്ചിന് സുപ്രീംകോടതി കൈമാറിയ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളും, ഒപ്പം സംസ്ഥാന സർക്കാർ നിലപാടും യോഗത്തിൽ ചർച്ചചെയ്യും.

സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, സർക്കാർ ഉപദേശകന്മാരുടെ എണ്ണപെരുപ്പം,മാർക്ക് ധന വിവാദം, വാളയാർ കേസിലെ നീതി നിഷേധം,മാവോയിസ്റ്റ് വേട്ട, തുടങ്ങി റോഡുകളുടെ ശോച്യാവസ്ഥാ വരെയുള്ള വിഷയങ്ങളിൽ സാംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കെ, സർക്കാരിനെതിരെയുള്ള തുടർസമര പരിപാടികൾക്കും യോഗത്തിൽ രൂപം നൽകും. യു.ഡി.എഫ് സമര പരിപാടികളുടെ ആദ്യഘട്ടം നേരത്തെ ആരംഭിച്ചിരുന്നു. നിയമസഭയിൽ അടക്കം പ്രതിപക്ഷം രൂക്ഷവിമർശനമാണ് സർക്കാരിനെതിരെ നടത്തിയിത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ പ്രക്ഷുബ്ധമായിരുന്നു.

https://youtu.be/JZlNYfHR5pA