യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടി സ്വാസികയ്ക്കും ബീന ആന്‍റണിക്കുമെതിരെ കേസ്

Saturday, October 12, 2024

 

എറണാകുളം: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാ താരങ്ങൾക്കെതിരെ പോലീസ് കേസെടുത്തു. താരങ്ങളായ സ്വാസിക, ബീന ആന്‍റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. ബീന ആന്‍റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്‍റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതിയിലുള്ളത്.