ബെഹറയെ വേദിയിലിരുത്തി പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി

Jaihind Webdesk
Monday, September 2, 2019

ഡി.ജി.പി ലോക്നാഥ് ബെഹറയെ വേദിയിലിരുത്തി പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സേനയിലെ അപചയങ്ങൾ പോലീസിന്‍റെ യശസിനെ തന്നെ സാരമായി ബാധിച്ചെന്നും കുറ്റം ചെയ്താൽ പ്രമുഖനാണെന്ന് കണ്ട് സംരക്ഷിക്കുന്ന ഏർപ്പാട് നിർത്തുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന വേദിയിൽ വെച്ചായിരുന്നു വിമർശനം.[yop_poll id=2]