ശബരിമലയിൽ സ്ത്രീ പ്രവേശനം : സുപ്രീം കോടതി വിധിയെ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Wednesday, October 17, 2018

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ മറ്റൊരു ഓർഡിനനൻസുകൊണ്ടോ നിയമനിർമാണംകൊണ്ടോ മറികടക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ തത്വത്തിലുള്ള ഒരു കാര്യം നിയമ നിർമാണത്തിലൂടെ മറികടക്കാനാകില്ല. ശബരിമല വിധിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കെതിരെ എൽഡിഎഫ് തിരുനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.