ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഇരട്ട ചങ്കല്ല ഇരട്ട മുഖമാണ് മുഖ്യമന്ത്രിക്കെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. മഹിളാ കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

കോട്ടയത്ത് നടന്ന മഹിളാ കോൺഗ്രസ് തെരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സർക്കാരിൻറെ ജനവിരുദ്ധനയങ്ങൾക്കെതിരെ സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഇരട്ട ചങ്കല്ല ഇരട്ടമുഖമാണ് മുഖ്യമന്ത്രിക്കെന്നും വിമർശനം.

ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ് കിടക്കുന്നെന്നും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതിക സുഭാഷ്.

ജില്ലാ പ്രസിഡന്‍റ് ശോഭാ സലിമോൻ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കേരളാ കോൺഗ്രസ് ജില്ലാ പ്രസി. സണ്ണി തെക്കേടം, നഗരസഭാ അധ്യക്ഷ പി.ആർ.സോന, സ്റ്റീഫൻ ജോർജ്, നിഷ ജോസ് കെ. മാണി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

Comments (0)
Add Comment