കുഞ്ഞിനെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: അമ്മയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് കുഞ്ഞിന്റെ പിതാവ്

Jaihind News Bureau
Tuesday, May 20, 2025

കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിന്റെ പിതാവ് സുഭാഷ്. കുഞ്ഞിന്റെ അമ്മ സന്ധ്യക്ക് ഒരു മാനസിക പ്രശ്‌നവുമില്ലെന്നാണ് സുഭാഷ് പറയുന്നത്. കുഞ്ഞിനെ സന്ധ്യ മുമ്പും ഉപദ്രവിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും പങ്കുണ്ടെന്നും സുഭാഷ് പറഞ്ഞു. അതേ സമയം സന്ധ്യക്കെതിരെ അയല്‍വാസിയും രംഗത്തെത്തി. കുഞ്ഞിനെ സന്ധ്യ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് അയല്‍വാസിയുടെ വെളിപ്പെടുത്തല്‍.

എട്ട് മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിന് സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആലുവയില്‍ നിന്നുള്ള ആറംഗ യു.കെ സ്‌കൂബ സംഘം നടത്തിയ തിരച്ചിലിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പുഴയിലെറിഞ്ഞുവെന്ന് മൊഴി നല്‍കിയതോടെ പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഇവര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തും.