കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യപ്പെട്ടിട്ടില്ല; ഡി.സി.സിയെ ആരും അറിയിച്ചിട്ടില്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍

Saturday, February 23, 2019

കാസര്‍കോട് പേരിയയില്‍ കൊല്ലപ്പെട്ട രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി താല്‍പ്പര്യപ്പെട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിയുടെ താല്‍പര്യത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്ന് പി. കരുണാകാരന്‍ എം.പി പറഞ്ഞത് ശുദ്ധ നുണയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പോകുകയാണെങ്കില്‍ ആദ്യം സ്വാഗതം ചെയ്യുന്നത് ഞാനാണ്. സി.പി.എം നേതാക്കളാരും ഇത്തരമൊരു ആവശ്യം ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോടായി പറഞ്ഞു.