ശബരിമല വിഷയത്തില്‍ സിപിഎം – ആര്‍എസ്എസ് തന്ത്രങ്ങള്‍ തുറന്നുകാട്ടി രമേശ് ചെന്നിത്തല

Thursday, October 4, 2018

ശബരിമല വിധിയിലൂടെ ഏകസിവില്‍ കോഡ് നടപ്പിലാക്കാനാണ് ആര്‍ എസ് എസും ബിജെപിയും ശ്രമിക്കുന്നതെന്നും അതിന് സിപിഎമ്മും കൂട്ടുനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദ്യം ആര്‍എസ്എസ് വിധിയെ അനുകൂലിച്ചു. എന്നാല്‍ ഇപ്പോള്‍ മുഖം രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് സംഘപരിവാര്‍ സംഘടനകള്‍. ഇതിന്‍റെ ഭാഗമായാണ് ഇപ്പോള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.