കൊച്ചിയില്‍ രാസ ലഹരിവേട്ട; എംഡിഎംഎയും കഞ്ചാവുമായി 2 യുവാക്കൾ പിടിയില്‍

Jaihind Webdesk
Wednesday, August 14, 2024

 

എറണാകുളം: വീണ്ടും കൊച്ചി സിറ്റിയിൽ രാസ ലഹരിവേട്ട. ബ്രൗൺ ഷുഗറും, എംഡിഎംഎയും കഞ്ചാവുമായി 2 യുവാക്കൾ പിടിയിലായി. കൊച്ചിയിൽ വിൽപ്പനയ്ക്കായി ലഹരി മരുന്നുകൾ കൊണ്ടുവരുന്നതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ശ്രീ. എസ്. ശ്യം സുന്ദർ  ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ കെ.എസ് സുദർശൻ  ഐപിഎസിന്‍റെ നിർദേശപ്രകാരം രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലഹരി മരുന്നുകളുമായി പ്രതികള്‍ പിടിയിലായത്.

കളമശ്ശേരി സ്വകാര്യ ഹോട്ടലിൽ റൂമെടുത്ത് എംഡിഎംഎ കച്ചവടത്തിനായി വന്ന പെരുമ്പാവൂർ മുടിക്കൽ മുചേത് വീട്ടിൽ അജ്മൽ എന്നയാളെയാണ് നർകോട്ടിക്ക് സെൽ എഎസ്പി കെ.എ അബ്ദുൽ സലാമിന്‍റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കളമശ്ശേരി പോലീസും നടത്തിയ പരിശോധനയില്‍ പിടിയിലായത്. പ്രതിയിൽ നിന്നും അനധികൃതമായി സൂക്ഷിച്ച 19.96 gm  എംഡിഎംഎയാണ് കണ്ടെടുത്തത്.

പാലാരിവട്ടം കസ്റ്റംസ് കോളനി റോഡിന് സമീപത്തെ വീട്ടിൽ ഡാൻസാഫ് ടീമും പാലാരിവട്ടം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാടകയ്ക്ക് താമസിച്ചു വന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ ബിജയ് താപ, വയസ്- എന്നയാളിൽനിന്നും 8.7 ഗ്രാം ബ്രൗൺ ഷുഗറും, 440 ഗ്രാം കഞ്ചാവും പിടികൂടിയത്. കൊച്ചിസിറ്റിയിൽ വർധിച്ചുവരുന്ന മയക്കുമരുന്നിന്‍റെ  വിപണനവും ഉപയോഗവും തടയുന്നതിനായി തുടർന്നും ശക്തമായ പരിശോധനകൾ തുടരുമെന്ന് കൊച്ചിസിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.