ചാവേർ ചിത്രത്തിലെ ‘തെയ്യം പാട്ട്’ ചെന്താമര പൂവിൻ വൈറലാകുന്നു

Jaihind Webdesk
Tuesday, October 10, 2023

കണ്ണൂർ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ചാവേർ ഒരുക്കിയിരിക്കുന്നത്.വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് ഒരുവിഭാ​ഗത്തിന്റെ പ്രതികരണം. മനഃപൂർവ്വമായ ഡീ​ഗ്രേഡിം​ഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. ചിത്രത്തിലെ ചെന്താമര പൂവിൻ…എന്ന് ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. തെയ്യങ്ങളുടെ നാടെന്നറിയപ്പെടുന്ന കണ്ണൂരിലെ ഒട്ടേറെ മനുഷ്യരുടെ രക്തത്തിലേക്ക് ആഴ്ന്നിറങ്ങിയ അനുഭവമാണ് തെയ്യവും തെയ്യത്തിലെ ദേവതകളുമൊക്കെ. ആ തെയ്യ പ്രപഞ്ചത്തിൻറെ വിസ്മയങ്ങളും നിഗൂഢതകളുമൊക്കെയാണ് ഈ തെയ്യം പാട്ടിലുള്ളത്. കേൾക്കുന്നവരിലും കാണുന്നവരിലും വിസ്മയം ജനിപ്പിക്കുന്ന രീതിയിലുള്ള വരികളും സംഗീതവും ആലാപനവുമാണ് ഗാനത്തിലേത്.