ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന്‍റെ ചാർജ് ഷീറ്റ് പുതുപ്പള്ളിയിലെ ജനം നല്‍കും; ചാണ്ടി ഉമ്മന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും: കെ. മുരളീധരന്‍ എംപി

Sunday, September 3, 2023

 

കോഴിക്കോട്: ഉമ്മൻ‌ചാണ്ടിയെ വേട്ടയാടിയതിന്‍റെ ചാർജ് ഷീറ്റാകും പുതുപ്പള്ളിയിൽ ജനങ്ങൾ നൽകുകയെന്ന്കെ. മുരളീധരന്‍ എംപി. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം 25,000 ത്തിൽ കുറയില്ലെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

സൈബർ ആക്രമണം ആരു നടത്തിയാലും ശരിയല്ല. സൈബർ അക്രമണങ്ങൾ കേരളത്തിന്‍റെ സംസ്കാരത്തിന് നിരക്കുന്നതല്ല.   ചാണ്ടി ഉമ്മന്‍റെ സഹോദരി അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തിയ ആളെ സർക്കാർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സർക്കാർ വസ്തുനിഷ്ഠമായി അന്വേഷിച്ചു നടപടി സ്വീകരിക്കണം.  അനാവശ്യ ധൂർത്ത് സംസ്ഥാനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.