പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് മുതൽ സന്ദർശനം ആരംഭിക്കും

Friday, September 21, 2018

കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ എത്തിയ കേന്ദ്രസംഘം ഇന്ന് മുതൽ സന്ദർശനം ആരംഭിക്കും. 12 ജില്ലകളിലും സംഘം പര്യടനം നടത്തും. വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നതാണ് സമിതി. അഞ്ച് ദിവസം സമിതി അംഗങ്ങൾ കേരളത്തിൽ ഉണ്ടാകും. കേരളത്തിന് നൽകേണ്ട അധിക സഹായത്തെ കുറിച്ച് സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം.