കേന്ദ്ര-കേരള സർക്കാരുകള്‍ തൊഴിലാളി വിരുദ്ധ നയങ്ങൾ ഒരുപോലെ അടിച്ചേൽപ്പിക്കുന്നു: ശശി തരൂർ എംപി

Jaihind Webdesk
Wednesday, November 8, 2023

 

തിരുവനന്തപുരം: കേന്ദ്ര-കേരള സർക്കാരുകൾ തൊഴിലാളി വിരുദ്ധ നയങ്ങൾ ഒരുപോലെ അടിച്ചേൽപ്പിക്കുകയാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂർ എം പി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഐഎന്‍ടിയുസി (INTUC) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യാവകാശ ലംഘനമാണ് തൊഴിലാളികളോട് സർക്കാർ കാട്ടുന്നത്. മിനിമം വേതനം നൽകുമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനം പാഴ്വാക്കായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്രസർക്കാർ വെട്ടി കുറയ്ക്കുകയാണെന്ന് ശശി തരൂർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തുവാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.