ചന്ദ കൊച്ചാറിനെതിരെ സിബിഐയുടെ ലുക്കൗട്ട് നോട്ടീസ്

Jaihind Webdesk
Friday, February 22, 2019

ഐസിഐസിഐ ബാങ്കിന്‍റെ മുന്‍ മേധാവിയായ ചന്ദ കൊച്ചാറിനെതിരെ സിബിഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ചന്ദ കൊച്ചാറിന്‍റെ ഭര്‍ത്താവായ ദീപക് കൊച്ചാര്‍, വീഡിയോ കോണ്‍ മാനേജിങ് ഡയറക്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ലുക്കൗട്ട് നോട്ടീസുണ്ട്.

വീഡിയോകോണ്‍ ഗ്രൂപ്പിന് അനധികൃതമായി കോടിക്കണക്കിന് രൂപ വായ്പ അനുവദിച്ചെന്ന പരാതിയിലാണ് ചന്ദാ കൊച്ചാറിനെതിരെ അന്വേഷണം നടക്കുന്നത്. സാമ്പത്തികമായി നഷ്ടത്തിലായ വീഡിയോകോണ്‍ ഗ്രൂപ്പിന് ചന്ദാ കൊച്ചാര്‍ മുന്‍കൈയെടുത്ത് വഴിവിട്ട് 3250 കോടി രൂപ വായ്പ അനുവദിച്ചെന്നാണ് പരാതി. 2009-11 കാലയളവില്‍ ആറ് വായ്പകളിലായി വീഡിയോ കോണിന് 1,875 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.  ആരോപണത്തെത്തുടര്‍ന്ന് ബാങ്കിന്‍റെ എംഡി സ്ഥാനം ചന്ദാ കൊച്ചാര്‍ രാജി വെച്ചിരുന്നു.

ഫോറെക്‌സ് നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.