വീണ.എസ്.നായർക്കെതിരായ കേസ്: പൊലീസ് നടപടി രാഷ്ട്രീയ പകപോക്കലെന്ന് മഹിളാ കോൺഗ്രസ്

Jaihind News Bureau
Tuesday, May 26, 2020

 

കോട്ടയം: മുഖ്യമന്ത്രിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണാ.എസ്.നായർക്കെതിരെ കേസെടുത്ത പൊലീസ് നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്. വീണക്കെതിരെ കേസെടുത്തവർ സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇടുന്ന സി.പി.എം നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും ലതികാ സുഭാഷ് കുറ്റപ്പെടുത്തി.