അറബിക്കടലില്‍ കൊച്ചി തീരത്തിനടുത്ത് ചരിഞ്ഞ ചരക്കു കപ്പല്‍ മുങ്ങുന്നു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ രക്ഷപ്പെടുത്തി. അതേ സമയം കപ്പല്‍ ഇന്നലത്തേക്കാള്‍ അപകടാവസ്ഥയിലാണെന്ന് നാവികസേന അറിയിച്ചു. കപ്പല്‍ ചരിഞ്ഞതില്‍ ഡിജി ഓഫ് ഷിപ്പിംഗ് അന്വേഷണം നടത്തും. കമ്പനിയില്‍ നിന്ന് പ്രാഥമിക വിവരങ്ങള്‍ തേടും. തീര മേഖലകളില്‍ അതീവ ജാഗ്രത തുടരുകയാണ്.