ഏലത്തിന്‍റെ വിലയില്‍ വന്‍ കുറവ്; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Jaihind Webdesk
Friday, October 19, 2018

ഇടുക്കി : ഉത്തരേന്ത്യയിൽ ഒരാഴ്ചയോളം നീണ്ട അവധി തുടങ്ങിയതോടെയാണ് വില കുറഞ്ഞത്. ഗുണമേന്മയേറിയ ഏലത്തിന് കഴിഞ്ഞ ദിവസം വരെ 2230 രൂപ കിലോഗ്രാമിന് ലഭിച്ചിരുന്നിടത്ത് ഇപ്പോൾ 1100 രൂപയായിട്ടാണ് കുറഞ്ഞത്.

ഏലത്തിന്‍റെ പ്രധാന ആഭ്യന്തര വിപണികൾ ഉത്തരേന്ത്യയിലാണ്. നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചതോടെ കേരളത്തിലെയും തമിഴ്നാട്ടിലേയും ലേല കേന്ദ്രങ്ങളിൽ എത്തുന്ന ഉത്തരേന്ത്യൻ വ്യാപാരികളുടെ എണ്ണം കുറഞ്ഞതാണ് വില പെട്ടെന്ന് കുറയാന്‍ കാരണം.

പ്രളയത്തിനു ശേഷം ഏലം ഉൾപടെയുള്ള സുഗന്ധവ്യജ്ഞനങ്ങൾക്ക് ഉത്തരേന്ത്യൻ വിപണികളിൽ വില ഉയർന്നിരുന്നു. 900 രൂപ വിലയുണ്ടായിരുന്ന ഏലക്കയ്ക്കയ്ക്ക് 2000 രൂപക്കു മുകളിൽ വില എത്തിയിരുന്നു. ഗ്വാട്ടിമാലയിൽ നിന്നും ഏലത്തിന്‍റെ ഉൽപാദനം കുറഞ്ഞതിനാൽ ഇന്ത്യയിലേക്കുള്ള ഇറക്ക് മതി കുറഞ്ഞതും വില ഉയരാൻ പ്രധാന കാരണമായിരുന്നു. മുൻ വർഷം 30,000 ടൺ ദശലക്ഷം ഏലക്കയാണ് ഇറക്കുമതി ചെയ്തത്.

പ്രളയക്കെടുതിയിൽ ഇടുക്കിയിൽ 313 1.2 ഹെക്ടർ സ്ഥലത്തെ ഏലം കൃഷി പൂർണമായും നശിച്ചതായാണ് കൃഷി വകുപിന്‍റെ പ്രാഥമിക കണക്ക്. ഇത് മൂലം ഉൽപാദനത്തിൽ പകുതിയോളം കുറവുണ്ടാകുമെന്നും വിപണിയിൽ വിലകൂടുമെന്നുമായിരുന്നു കർഷകരുടെ പ്രതീക്ഷ.

https://youtu.be/451jFKmAf-Y