കൊല്ലം-തേനി ദേശീയപാത അപകടത്തില്‍ ഒരാള്‍ മരിച്ചു

Jaihind Webdesk
Sunday, December 30, 2018

കൊല്ലം: കൊല്ലം-തേനി ദേശീയപാതയില്‍ പുന്നമ്മൂട് കോട്ടവാതുക്കലില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ശൂരനാട് വടക്ക് സ്വദേശി ബാബുരാജാണ് മരിച്ചത്. വിദേശത്തു നിന്നും എത്തിയ ബാബുരാജിനെ എയര്‍ പോര്‍ട്ടില്‍ നിന്നും കൂട്ടികൊണ്ട് വരവേയായിരുന്നു അപകടം. അപകടത്തില്‍ മകനും ഡ്രൈവര്‍ക്കും പരിക്കേറ്റു. മകന്റെ പരിക്ക് ഗുരുതരമാണ്.