‘സര്‍ വേണ്ട, രാഹുല്‍ എന്ന് വിളിക്കുമോ?’ അമ്പരന്ന് വിദ്യാര്‍ഥിനി; ആര്‍പ്പുവിളിച്ച് സദസ്

webdesk
Wednesday, March 13, 2019

Rahul Gandhi

‘സര്‍ എന്നതിന് പകരം രാഹുല്‍ എന്ന് വിളിക്കാമോ?’ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കുസൃതിച്ചോദ്യത്തില്‍‌ കുഴങ്ങി വിദ്യാര്‍ഥിനി. ആദ്യം പരുങ്ങിയെങ്കിലും പിന്നീട് രാഹുല്‍ എന്ന് പേരെടുത്ത് വിളിച്ച് വിദ്യാര്‍ഥിനിയും സ്മാര്‍ട്ടായി. തമാശ ആസ്വദിച്ച് സദസ് ഒന്നടങ്കം കയ്യടിച്ച് ആര്‍പ്പുവിളിച്ചു. തമിഴ്നാട്ടിലെ സ്റ്റെല്ലാ മാരിസ് കോളേജില്‍ വിദ്യാര്‍ഥിനികളുമായുള്ള സംവാദത്തിനിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍.

വീഡിയോ കാണാം:

വിദ്യാര്‍ഥിനികളുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി കൃത്യമായ മറുപടി നല്‍കി. രാഹുല്‍ ഗാന്ധിയുടെ ഉത്തരങ്ങള്‍ക്ക് ആവേശത്തോടെ ആര്‍പ്പുവിളിച്ചും കയ്യടിച്ചും സദസ് മറുപടി നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് സ്നേഹം മാത്രമാണെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ആലിംഗനം ചെയ്തതിന് പിന്നിലെ രഹസ്യവും ഒരു ചോദ്യത്തിന് മറുപടിയായി വിശദീകരിച്ചു.

“ലോക്സഭയില്‍ പ്രധാനമന്ത്രി ക്ഷുഭിതനായാണ് സംസാരിച്ചത്. കോണ്‍ഗ്രസിനെതിരെ അദ്ദേഹം വളരെ മോശമായി സംസാരിക്കുന്നത് ശ്രദ്ധിച്ചു. സ്നേഹം ലഭിച്ചിട്ടില്ലാത്തതുകൊണ്ടാവാം ചിലര്‍ കൂടുതല്‍ ദേഷ്യം പ്രകടിപ്പിക്കുന്നത്. അദ്ദേഹത്തിന് ലോകത്തിന്‍റെ സൌന്ദര്യം ആസ്വദിക്കാന്‍ കഴിയില്ല. എന്‍റെയുള്ളില്‍ അദ്ദേഹത്തോട് അപ്പോള്‍ സ്നേഹമാണ് തോന്നിയത്. അതുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തെ  ആലിംഗനം ചെയ്തത്”  എല്ലാ മതത്തിന്‍റെയും അടിസ്ഥാനവും സ്നേഹമാണ്. രാഹുല്‍ ഗാന്ധിയുടെ വിശദീകരണത്തിന് പിന്നാലെ സദസ് കരഘോഷത്തോടെ ആര്‍ത്തുവിളിച്ചു.

സ്ത്രീകള്‍ ഒരുമേഖലയിലും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല. പുരുഷന്മാര്‍ക്ക് ഒപ്പമാണ് സ്ത്രീകളുടെയും സ്ഥാനം. നിറഞ്ഞ കയ്യടിയോടെയാണ് സദസ് രാഹുലിന്‍റെ അഭിപ്രായത്തെ വരവേറ്റത്. വനിതാസംവരണബില്‍ പാസാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സംവാദത്തിന്‍റെ വീഡിയോ കാണാം:[yop_poll id=2]