സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും; ദേശീയപാത വികസനം മുടങ്ങിയത് സംബന്ധിച്ച് തീരുമാനമെടുത്തേയ്ക്കും

Jaihind Webdesk
Tuesday, May 7, 2019

സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. നിയമസഭാ സമ്മേളനത്തിന്‍റെ തീയതി കാര്യത്തിൽ തീരുമാനമുണ്ടാകും. ഈ മാസം 27 മുതൽ ജൂലായ് നാലുവരെ നിയമസഭ ചേരാനാണ് സാധ്യത.

ദേശീയപാത വികസനം മുടങ്ങിയ സാഹചര്യത്തിൽ കേന്ദ്രത്തെ വീണ്ടും സമീപിക്കാനുള്ള തീരുമാനവും ഇന്നത്തെ യോഗത്തിലുണ്ടായേക്കും. യൂറോപ്യൻ സന്ദർശനത്തിനായി മുഖ്യമന്ത്രി നാളെ യാത്ര തിരിക്കുന്നതിനാലാണ് മന്ത്രിസഭായോഗം ഒരു ദിവസം നേരത്തേയാക്കിയത്.