പിണറായിയുടെ ബസ് യാത്രയും മോദിയുടെ രഥയാത്രയും അഴിമതി യാത്രകള്‍: എം.എം. ഹസന്‍

Jaihind Webdesk
Friday, October 27, 2023

 

തിരുവനന്തപുരം: പിണറായിയുടെ ബസ് യാത്രയും മോദിയുടെ രഥ യാത്രയും അഴിമതി യാത്രകളാണെന്നു യുഡിഎഫ് കൺവീനർ എം.എം. ഹസൻ. നികുതിപ്പണം കൊള്ളയടിക്കുന്ന പരിപാടിയാണിതെന്നും രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണിവർ നടത്തുന്നതെന്നും എം.എം. ഹസൻ കുറ്റപ്പെടുത്തി. രണ്ട് യാത്രകളും മോദിയും പിണറായിയും തമ്മിലുള്ള അന്തർ ധാരയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് ക്വാട്ട നിശ്ചയിച്ച് മദ്യ രാജാക്കന്മാർ ഉൾപ്പടെ മാഫിയകളിൽ നിന്ന്പരിപാടിയുടെ പേരിൽ പണപ്പിരിവ് നടത്തുകയാണെന്നും എം.എം. ഹസന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.