എറണാകുളം തിരുവാങ്കുളത്ത് കാണാതായ 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. അമ്മ സന്ധ്യയാണ് കുഞ്ഞിനെ പുഴയിലെറിഞ്ഞു കൊന്നത്. എട്ടു മണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ ചാലക്കുടി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൂഴിക്കുളം പാലത്തിന്റെ സമീപത്ത് വരെ കുട്ടിയുമായി അമ്മയെത്തിയെന്ന് വിവരമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അഗ്‌നിസുരക്ഷാസേനയും പ്രദേശവാസികളും പാലത്തിന് താഴെ തിരച്ചില്‍ നടത്തിയത്. സ്‌കൂബാ സംഘവും രാത്രി രണ്ടിന് ശേഷവും തിരച്ചില്‍ തുടരുകയായിരുന്നു. പുഴയുടെ നടുക്ക് നിന്നാണ് മൃതദേഹം ലഭിച്ചിരിക്കുന്നത്. അതേ സമയം കുഞ്ഞിന്‍റെ അമ്മ മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയുടെ മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.