ശബരിമല : ബിജെപിയുടെ ആസൂത്രിത നീക്കങ്ങൾക്ക് തെളിവുകൾ

Jaihind Webdesk
Monday, November 19, 2018

BJP-Circular-Sabarimala

ശബരിമലയിൽ ആസൂത്രിതമായി സംഘടിക്കാൻ ബി.ജെ.പി തീരുമാനിച്ചതിന്റെ തെളിവുകൾ പുറത്തായി. ശബരിമലയിൽ ഓരോ ദിവസവും ഓരോ നേതാക്കൾക്ക് ചുമതല നൽകിയിട്ടുള്ള നേതാക്കളുടെ പട്ടിക പുറത്ത് വന്നു

ശബരിമലയിൽ കലാപാന്തരീക്ഷം സൃഷ്ടിക്കാൻ സംഘ്പരിവാർ നീക്കം നടത്തിയതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നത്. ഓരോ ദിവസവും ഓരോ ജില്ലയിലെ നേതാക്കൾക്ക് ചുമതല നൽകിയതായി പുറത്ത് വന്ന സർക്കുലർ വ്യക്തമാക്കുന്നു. ഈ മാസം 18 മുതൽ ശബരിമലയിൽ എത്തേണ്ട പ്രവർത്തകരുടെ പട്ടിക നേത്യത്വം നൽകുന്ന നേതാക്കൻമാരുടെ പേരുകളും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി കേരളം എന്ന തലക്കെട്ടിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ ഈ മാസം 17 നാണ് സർക്കലുർ പുറത്തിറിക്കിയിരിക്കുന്നത്. നിരോധനാജ്ഞയും പോലീസ് നിയന്ത്രണവും മറികടക്കാനാണ് സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. ഇതോടൊപ്പം ജില്ലകളുടെ ചുമതല ഉള്ള നേതാക്കളുടെ പേരും ഫോൺ നമ്പറും സർക്കുലറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സർക്കലുറിനെ കുറിച്ച് ബി.ജെ.പി നേതൃത്വം പ്രതികരിച്ചിട്ടില്ല.