അമിത് ഷായ്ക്ക് ഇത് വീഴ്ചകളുടെ കാലം…

Jaihind Webdesk
Sunday, November 25, 2018

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് അടിതെറ്റുകയാണോ? രാഷ്ട്രീയമായും ശാരീരികമായും അമിത്ഷായ്ക്ക് വീഴ്ചയുടെ കാലമാണിത്. മിസോറാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ശാരീരികമായ ആദ്യ വീഴ്ച. ഹെലികോപ്റ്ററില്‍ നിന്നിറങ്ങുമ്പോഴായിരുന്നു അന്ന് വീണത്. മധ്യപ്രദേശിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ വേദിയില്‍ നിന്നിറങ്ങുമ്പോഴായിരുന്നു ഇപ്പോഴത്തെ വീഴ്ച.

പരിക്കുകളൊന്നുമില്ലെങ്കിലും വീഴ്ച അമിത് ഷായെ പിന്തുടരുകയാണ്. വീഴ്ചയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ഡിസംബര്‍ 11ന് അമിത് ഷായ്ക്കും ബി.ജെ.പിക്കും കൂട്ട വീഴ്ചയായിരിക്കും ഫലമെന്നാണ് തെരഞ്ഞെടുപ്പ് പണ്ഡിതന്മാരുടെ സരസമായ പ്രവചനം. അമിത്ഷായുടെ വീഴ്ചയുടെ ദൃശ്യങ്ങള്‍ കാണാം.

മിസോറമില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ അമിത് ഷാ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങവേ തെന്നിവീഴുന്നു.