കുറവിലങ്ങാട്ടെ മഠത്തിൽ തെളിവെടുപ്പ് നടത്തി; ബിഷപ്പിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

Jaihind News Bureau
Sunday, September 23, 2018

ബലാൽസംഗ കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട്ടെ മഠത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. 50 മിനിറ്റ് നീണ്ട തെളിവെടുപ്പ് 11.15 ഓടെ അവസാനിച്ചു. ഇവിടെയും ബിഷപ്പിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തിങ്ങിക്കൂടി. നാളെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നത്.