ബിനോയ് കൊടിയേരിയുടെ വാദങ്ങൾ പൊളിയുന്നു; പരാതിയില്‍ ഉറച്ച് യുവതി

Jaihind Webdesk
Wednesday, June 19, 2019

Binoy-Kodiyeri1

സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മൂത്ത മകൻ ബിനോയ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് ദുബായിലെ ബാർ ജീവനക്കാരിയുടെ പരാതിയിൽ ബിനോയ് കൊടിയേരിയുടെ വാദങ്ങൾ പൊളിയുന്നു . ബിനോയ് ബാലകൃഷ്ണനുമായുള്ള ബന്ധത്തിൽ തനിക്ക് എട്ടുവയസുള്ള മകനുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.

പരാതി നൽകിയ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും നാലു മാസം മുമ്പ് തനിക്ക് ഇവർ ഭീഷണി കത്ത് അയച്ചിരുന്നതായും ബിനോയ് പറഞ്ഞിരുന്നു. യുവതിയുമായി ബന്ധമില്ലെന്നും പരാതിയിൽ ഹാജരാക്കിയ രേഖകൾ വ്യാജമാണെന്നും ചുണ്ടിക്കാട്ടി ബിനോയ് കണ്ണൂർ റേഞ്ച് ഐ.ജിക്ക് പരാതി നൽകിയിരുന്നു. എന്നാൽ 2018 ഡിസംബറിലാണ് യുവതി ബിനോയ്ക്ക് കത്തയച്ചത്. ബിനോയി പരാതി നൽകിയതാകട്ടെ 2019 ഏപ്രിൽ 12നും. പരാതി നൽകാൻ ഇത്രയും കാലതാമസം വന്നതിനെ കുറിച്ച് ബിനോയിക്ക് വ്യക്തമായ മറുപടി ഇല്ല. യുവതിയെ പരിചയമുണ്ടെന്ന് പറയുന്ന ബിനോയി ഏത് തരത്തിലുള്ള ബന്ധമാണെന്ന് വിശദീകരിക്കാനും തയ്യാറാകുന്നില്ല. അതേ സമയം ബിനോയ് കോടിയേരിക്കെതിരായ ലൈംഗികചൂഷണ പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി വ്യക്തമാകുന്നു. തന്‍റെ കുട്ടിയുടെ പിതാവ് ബിനോയ് കോടിയേരിയാണെന്ന് തെളിയിക്കാൻ ഏതു തരത്തിലുള്ള ശാസ്ത്രീയ പരിശോധനയ്ക്കും തയ്യാറാണെന്നും അവർ പറയുന്നു. ഈ ആരോപണത്തിലും ബിനോയ് മൗനം പാലിക്കുന്നു. കുട്ടിയുടെ പാസ്‌പോർട്ടിലും പിതാവിന്‍റെ പേര് ബിനോയി വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപെടുത്തിയിരിക്കുന്നത്.

നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേസ് പിൻവലിക്കില്ലെന്നും ബിനോയുമായുള്ള ബന്ധത്തിനു തെളിവുകളുണ്ടെന്നും പരാതിക്കാരി ഉറച്ച് നിന്നതോടെ ബിനോയിക്ക് ഇക്കാര്യത്തിൽ ഉചിതമായ മറുപടി നൽകണ്ടേ വരും. കുറ്റക്കാരെ പാർട്ടി സംരക്ഷിക്കില്ലന്നും നിരപരാധത്വം തെളിയിക്കണ്ടേത് ആരോപണ വിധേയരാണന്നുമാണെന്നുമാണ് സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട് പറഞ്ഞത്. ഈ സാഹചര്യത്തിൽ ബിനോയക്ക് ഇക്കാര്യത്തിൽ നിരപരാധ്വതം തെളിയിക്കണ്ടി വരും.നിലവിൽ ദുർബലമായ വാദങ്ങളാണ് ബിനോയ് മുന്നോട്ട് വെയക്കുന്നത്. പരാതിയുമായി മുന്നോട്ട് പോകുന്ന യുവതിക്കും കുഞ്ഞിനും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മകനിൽ നിന്നും നീതി ലഭിക്കുമോ എന്ന് ചോദ്യമാണ് ഉയരുന്നത്.