കെഎസ്ആർടിസി ബസിനെ തടസപ്പെടുത്തി ബൈക്ക് യാത്ര; യുവാവിനെ കണ്ടെത്താന്‍ പൊലീസ്

 

കൊല്ലം : ദേശീയ പാതയിൽ കൊല്ലം കാവനാടിനും രാമൻകുളങ്ങരയ്ക്കും ഇടയിൽ കെഎസ്ആർടിസി ബസിന്‍റെ യാത്ര തടസപ്പെടുത്തി യുവാവിന്‍റെ ബൈക്ക് യാത്ര. ബസിന് കടന്നുപോകാൻ അവസരം നൽകാതെ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ബസ് യാത്ര തടസപ്പെടുത്തി ഇരുചക്ര വാഹനമോടിച്ച യുവാവിനെ പൊലീസ് തിരയുകയാണ്.

Comments (0)
Add Comment