സർക്കാരിന്‍റെ ആവശ്യം കഴിഞ്ഞു; നവകേരള ബസ് വീണ്ടും കട്ടപ്പുറത്ത്

Jaihind News Bureau
Saturday, February 1, 2025

കോഴിക്കോട്: പുതിയ വ്യത്യസ്തതകളുമായി 2023-ൽ സഞ്ചരിച്ച KSRTC-യുടെ നവകേരള ബസ് വീണ്ടും തകരാറിന്‍റെ വക്കില്‍ എത്തി. ഇതിന് പിന്നാലെ, ഈ ബസിന്‍റെ ബംഗളൂരു-കോഴിക്കോട് റൂട്ടിലെ സർവീസ് തൽക്കാലം നിലച്ചിരിക്കുകയാണ്.  2024 ജനുവരി 1-നു ആരംഭിച്ച നവകേരള സർവീസിന്‍റെ പ്രവർത്തനമാണ് മുടങ്ങിയത്. ബസ്സിന്‍റെ ഓട്ടോമാറ്റിക് ഡോറിന്‍റെ തകരാറുകൾ, ഡിക്കി തുറക്കുന്നതിലെ ബുദ്ധിമുട്ട്, അതുപോലെ വാഷ് റൂമിൽ നിന്നുള്ള ദുർഗന്ധം എന്നിവ യാത്രാസൗകര്യത്തെ ബാധിക്കുന്ന വിഷയങ്ങളായി മാറി. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി, സർവീസ് താൽക്കാലികമായി നിർത്തി വച്ചു.

പുതിയ ബസ് 2023-ൽ നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്നു. എന്നാൽഅതിനുശേഷം, നവകേരള ബസ് കുറേകാലം ഉപയോഗമില്ലാതിരിക്കുകയായിരുന്നു. ബംഗളൂരു വരെ സർവീസ് ആരംഭിക്കാൻ 2024-ൽ മെയ് 5 മുതല്‍ ശ്രമം നടത്തിയെങ്കിലും യാത്രക്കാരുടെ കുറവോടെ സേവനം നിർത്തി. പിന്നീട്, മൊത്തം 37 സീറ്റ് കൂട്ടിച്ചേർത്ത്, 1.05 കോടി രൂപ ചെലവാക്കി, കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് 2025 ജനുവരി 1-നു സർവീസ് പുനരാരംഭിച്ചു. ഇതിന് മൊത്തം 2 കോടി രൂപയാണ് ചെലവായത്.