ചരിത്രം രചിക്കാന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര; യൂത്ത് കോണ്‍ഗ്രസ് ബൈക്ക് റാലിക്ക് ആവേശത്തുടക്കം

മലപ്പുറം: രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബൈക്ക് റാലിക്ക് ആവേശകരമായ തുടക്കം. നിലമ്പൂർ വഴിക്കടവിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് റാലി ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്രയുടെ പര്യടനം പൂർണമാകുന്നതോടെ നരേന്ദ്ര മോദിയുടെ പതനം ആരംഭിക്കുമെന്ന് ബി.വി ശ്രീനിവാസ് പറഞ്ഞു.

ഇന്നും നാളെയും മറ്റന്നാളുമായിട്ടാണ് ബൈക്ക് റാലിയുടെ പര്യടനം. നിലമ്പൂരിൽ നിന്ന് ആരംഭിച്ച് മറ്റന്നാൾ പാറശാലയിൽ ബൈക്ക് റാലി സമാപിക്കും. വഴിക്കടവിൽ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി ശ്രീനിവാസ് റാലി ഉദ്ഘാടനം ചെയ്തു. രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര പൂർണമാകുന്നതോടെ മോദിയുടെ പതനം ആരംഭിക്കുമെന്നും, ഭാരത് ജോഡോ യാത്ര രാജ്യത്തെ ജനങ്ങൾക്കിടയിൽ ആവേശം വിതക്കുമെന്നും ബി.വി ശ്രീനിവാസ് പറഞ്ഞു. ചരിത്രപരമായ മുന്നേറ്റമാകും രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നയിക്കുന്ന ബൈക്ക് റാലി യുവാക്കൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ യാത്രയ്ക്ക് ആവേശം പകരുമെന്നും ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധി എംപി നടത്തുന്ന ഭാരത് ജോ ഡോ യാത്രയുടെ പ്രചരണാർത്ഥമുള്ള ബൈക്ക് റാലിയിൽ നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത്. വഴിയിലുടനീളം ബൈക്ക് റാലിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, ഉപാധ്യക്ഷൻമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകുന്നുണ്ട്.

നിലമ്പുർ-പെരിന്തൽമണ്ണ-പട്ടാമ്പി ഷൊർണുർ-ചെറുതുരുത്തി വഴി കടന്നു പോകുന്ന റാലി വടക്കാഞ്ചേരി-തൃശൂർ-ചാലക്കുടി പിന്നിട്ട്-കറുകുറ്റിയിൽ ഇന്ന് യാത്ര അവസാനിപ്പിക്കും. നാളെ, അങ്കമാലി-ആലുവ-ആലപ്പുഴ-അമ്പലപ്പുഴ-ഹരിപ്പാട് വഴി കായംകുളത്ത് സമാപിക്കും. മൂന്നിന് കായംകുളത്ത് നിന്നും ആരംഭിച്ച് കരുനാഗപ്പള്ളി-കൊല്ലം-പാരിപ്പള്ളി-കഴക്കൂട്ടം-നെയ്യാറ്റിൻകര വഴി യാത്ര ചെയ്ത് ബൈക്ക് റാലി പാറശാലയില്‍ സമാപിക്കും.

Comments (0)
Add Comment