പ്രധാന മന്ത്രിയുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് വിലക്ക്; വിചിത്ര നടപടിയുമായി ഡല്‍ഹി സര്‍വകലാശാല

Jaihind Webdesk
Thursday, June 29, 2023

ന്യൂഡല്‍ഹി: നാളെ ഡല്‍ഹി സര്‍വകലാശാലയില്‍ നടക്കുന്ന പ്രധാന മന്ത്രിയുടെ പരിപാടിയില്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് വിലക്ക്. ഹിന്ദു കോളേജിലെ കെമിസ്ട്രി വിഭാഗമാണ് നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ പരിപാടില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്നും പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 5 അധിക ഹാജര്‍ നല്‍കുമെന്നും നിര്‍ദ്ദേശത്തിലുണ്ട്.

എന്നാല്‍ പങ്കെടുക്കാത്ത വിദ്യാര്‍തഥികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.  തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണമെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ കറുപ്പ് വസ്ത്രങ്ങള്‍ക്ക് വിലക്ക് കല്‍പിച്ചതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.