ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകത്തിനായി ബജറ്റില്‍ 2 കോടി ; പരാതിയിന്മേല്‍ ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം : അന്തരിച്ച ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് സ്മാരകത്തിനായി ബജറ്റില്‍ 2 കോടി രൂപ അനുവദിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സര്‍ക്കാരിനേട് വിശദീകരണം തേടി. അഴിമതിക്കേസില്‍ ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സ്മാരകം പണിയുന്നത് ശരിയല്ലെന്ന് ചൂണ്ടികാട്ടി അഡ്വക്കേറ്റ് കോഷി ജേക്കബ് ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയന്മേലാണ് നടപടി.

അഴിമതി ക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിളയ്ക്ക് ഒരു വര്‍ഷം കഠിന തടവ് അനുവദിച്ച വ്യക്തിയാണെന്ന് പരാതിക്കാരന്‍ ചൂണ്ടികാണിചിരുന്നു. 10,000 രൂപ പിഴയും അദ്ദേഹത്തില്‍ നിന്ന് കോടതി ഈടാക്കിയിരുന്നു. ബാലകൃഷ്ണപിള്ളയുടെ സ്മാരകത്തിനായി 2 കോടി രൂപ അനുവദിച്ചത് സുപ്രീംകോടതിക്ക് വെല്ലുവിളയും
പൊതുജന മനോവീര്യം വ്രണപ്പെടുത്തുന്നതാണെന്നും പരാതില്‍ പറയുന്നു.

സുപ്രീം കോടതിക്ക് തുറന്ന വെല്ലുവിളിയായ നിന്ദ്യമായ ബജറ്റ് വിഹിതം സംബന്ധിച്ച് അടിയന്തിര ഇടപെടലും പരാതിക്കാരനായ അഡ്വ. കോശി ജേക്കബ് ചൂണ്ടികാണിച്ചിരുന്നു. ഗവര്‍ണറും കേരളത്തിലെ പൊതു സമൂഹവും വിധിയെ കുറിച്ച് ബോധവാന്മാരാണെന്നും പൊതുജനങ്ങളുടെ പണം ഈക്കാര്യങ്ങളില്‍ നീക്കിവെയ്ക്കരുതെന്നും ഗവര്‍ണര്‍ക്ക് അയച്ച പരാതിയില്‍ പറയുന്നുണ്ട്.

Comments (0)
Add Comment