കോഴിക്കോട് ട്രെയിനില്‍ തീവെക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശിയായ യുവാവ് പിടിയില്‍

Jaihind Webdesk
Monday, June 5, 2023

 

കോഴിക്കോട്: ട്രെയിനിനുള്ളിൽ തീവെക്കാൻ ശ്രമം നടത്തിയ യുവാവ് പിടിയിലായി. മഹാരാഷ്ട്രക്കാരനായ ഇരുപതു വയസുകാരനാണ് കോഴിക്കോട് പോലീസിന്‍റെ പിടിയിലായത്. കണ്ണൂർ– എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലാണ് തീവെപ്പ് ശ്രമം ഉണ്ടായത്. യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയം ഉണ്ടെന്ന് പോലീസ് പറഞ്ഞു. വടകരയിൽ വച്ച് എറണാകുളം ഇന്‍റർ സിറ്റി എക്സ്പ്രസിൽ ആയിരുന്നു സംഭവം. യുവാവിനെ യാത്രക്കാർ പിടികൂടി ആർപിഎഫിന് കൈമാറുകയായിരുന്നു. കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലെ ഒരു ബോഗി തീയിട്ടു നശിപ്പിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഭവം.