കണ്ണൂർ ഡിസിസി ഓഫീസിന് നേരെ ആക്രമണം ; ഒരാള്‍ പിടിയില്‍

Jaihind Webdesk
Tuesday, May 4, 2021

കണ്ണൂർ ഡിസി ഓഫീസിന് നേരെ അക്രമം. ഓഫീസിന് കല്ലെറിഞ്ഞ ഒരാളെ പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇന്നലെ പുലർച്ചെ ഡിസിസി ഓഫീസിന് മുന്നിലെ ബോർഡ് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വീണ്ടും അക്രമം ഉണ്ടായത്. കല്ലെറിഞ്ഞ ഒരാളെ ഓഫീസിൽ ഉണ്ടായിരുന്ന പ്രവർത്തകർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.