സഭാ ചരിത്രത്തിൽ ഇത് അപൂർവ്വം; ഭരണപക്ഷ പ്രതിഷേധത്തില്‍ സഭ നിറുത്തിവച്ചു

ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കുമെന്ന് എംകെ മുനീർ എംഎല്‍എ പറഞ്ഞു. ഭരണപക്ഷം സഭയില്‍ മുനീറിനെ സംസാരിക്കാൻ അനുവദിച്ചില്ല. മുനീർ പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഭരണപക്ഷം ബഹളം വച്ചു. എൽഡിഎഫ് അംഗങ്ങൾ മുനീറിനെ ഭീഷണിപ്പെടുത്തി. സ്പീക്കറുടെ അഭ്യർത്ഥന മാനിക്കാതെ ഭരണപക്ഷം മുദ്രവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി സഭാ നടപടികൾ സ്തംഭിപ്പിച്ചു. സഭ ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവത്തിനും അവസാന ദിനമായ ഇന്ന് സഭ സാക്ഷ്യം വഹിച്ചു… ഭരണപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിറുത്തിവെച്ചു.

മുനീറിന്‍റെ പ്രസ്താവന പിന്‍വലിക്കണമെന്ന് പിന്നീട് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു പ്രസംഗം തുടര്‍ന്നു. എന്നാല്‍ വീണ്ടും ഭരണപക്ഷം ബഹളം തുടങ്ങി. ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന്  മുനീര്‍ തിരിച്ചടിച്ചു.

വനിതാ മതിലിനെക്കുറിച്ച് വി.എസ് അച്യുതാനന്ദനെ പോലും ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും മുനീർ കുറ്റപ്പെടുത്തി. സാലറി ചലഞ്ച് പോലെ കുടംബശ്രീയെ ഭീഷണിപെടത്തുന്നു

Kerala Niyama Sabha
Comments (0)
Add Comment