നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് മാത്രമേ കഴിയുവെന്ന് അശോക് ഗെലോട്ട്

Jaihind Webdesk
Monday, July 1, 2019

Ashok-Gehlot-Rahul-Gandhi

നിലവിലെ സാഹചര്യത്തിൽ കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് മാത്രമേ കഴിയു എന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തോടും ജനങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത അനിതരസാധാരണവും സമാനതകള്‍ ഇല്ലാത്തതുമാണെന്നും   അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് പ്രത്യയശാസ്ത്രത്തിന്‍റെയോ നയത്തിന്‍റെയോ  പരിപാടികളുടെയോ പരാജയമല്ല ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. സമ്പദ്‌വ്യവസ്ഥ നശിപ്പിക്കുന്നതടക്കം വിവിധ മേഖലകളിൽ മോദി സർക്കാർ ഉണ്ടാക്കിയ തകർച്ചയെ സർക്കാർ സംവിധാനങ്ങളെ കയ്യിലെടുത്തും വിവാദങ്ങളുണ്ടാക്കിയും ബിജെപി സർക്കാരിന് മറച്ച് വയ്ക്കാനായി എന്നുള്ളത് വളരെ ദുഃഖകരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയം മറച്ചു. ഇത്തരം പ്രതികൂല സാഹചര്യങ്ങളിലും ബിജെപി സർക്കാരിന്‍റെ പരാജയങ്ങൾ തുറന്നു കാട്ടാൻ പ്രതിപക്ഷ നേതാക്കളില്‍ ഏറ്റവും അധികം ശ്രമിച്ചത് കോൺഗ്രസ് പ്രസിഡന്‍റ് തന്നെയാണെന്ന് പരസ്യമായ കാര്യമാണെന്നും അശോക് ഗെലോട്ട് ട്വിറ്ററിൽ കുറിച്ചു.