ജയ്റ്റ്‌ലിക്കെതിരെ വിജയ് മല്യ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് രാഹുൽ

Jaihind Webdesk
Wednesday, September 12, 2018

കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലിക്കെതിരെ വിജയ് മല്യ ഉന്നയിച്ചത് ഗുരുതര ആരോപണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. പ്രധാനമന്ത്രി അടിയന്തരമായി വിഷയത്തിൽ സൂക്ഷ്മപരിശോധന നടത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. അരുൺ ജെയ്റ്റ്‌ലി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

താൻ നാട് വിടും മുമ്പ് ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് മല്യ ലണ്ടനില്‍ മാധ്യമങ്ങളോട് പറഞ്ഞു. വിജയ് മല്യ ധനമന്ത്രിയെ കണ്ടതിന്‍റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിടണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.