അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന ഹർജി ഇന്ന് പരിഗണിക്കും

അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ തലശ്ശേരി കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.

പ്രാഥമിക വാദങ്ങൾക്ക് ശേഷം കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് കഴിഞ്ഞ ദിവസം മാറ്റിവെക്കുകയായിരുന്നു.. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎയുമടക്കം അടക്കം 6 പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. കേസ്സിൽ പി.ജയരാജനും, ടി.വി രാജേഷ് എംഎൽഎ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.അത് കൊണ്ട് കേസ്സിന്റ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്നാണ് സിബിഐ വാദം.

Ariyil Shukkoor
Comments (0)
Add Comment