അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ കോടതി മാറ്റണമെന്ന ഹർജി ഇന്ന് പരിഗണിക്കും

Jaihind Webdesk
Tuesday, February 19, 2019

Ariyil-Shukkoor-Case

അരിയിൽ ഷുക്കൂർ വധക്കേസിന്റെ വിചാരണ എറണാകുളം സ്പെഷ്യൽ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ തലശ്ശേരി കോടതിയിൽ സമർപ്പിച്ച ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.

പ്രാഥമിക വാദങ്ങൾക്ക് ശേഷം കേസ് പരിഗണിക്കുന്നത് ഈ മാസം 19ലേക്ക് കഴിഞ്ഞ ദിവസം മാറ്റിവെക്കുകയായിരുന്നു.. സി പി എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎൽഎയുമടക്കം അടക്കം 6 പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിച്ചിരുന്നു. കേസ്സിൽ പി.ജയരാജനും, ടി.വി രാജേഷ് എംഎൽഎ ഉൾപ്പടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.അത് കൊണ്ട് കേസ്സിന്റ വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്നാണ് സിബിഐ വാദം.[yop_poll id=2]