‘കേരളത്തെ മദ്യാസക്തിക്ക് അടിമപ്പെടുത്താന്‍ ശ്രമം’; ഇടതുസർക്കാരിന്‍റെ മദ്യനയത്തിനെതിരെ ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ്

 

കോട്ടയം : ഇടതുസർക്കാരിന്‍റെ പുതിയ മദ്യനയത്തിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. മദ്യനയത്തിൽ ആശയ തലത്തിലും പ്രായോഗികമായും പ്രകടമായ വൈരുദ്ധ്യമുണ്ടെന്നും ആർക്കും യഥേഷ്ടം മദ്യം കുടിക്കാൻ അനുവാദം നല്‍കുന്നതാണ് പുതിയ മദ്യനയം എന്നും മാർ ജോസഫ് പെരുന്തോട്ടം ദീപിക പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

കുടിക്കാത്തവരെ കുടിയന്മാരാക്കുന്നതും കുടിയന്മാരെ മുഴുക്കുടിയന്മാരാക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. മദ്യാസക്തി എന്ന രോഗത്തിന് കേരള ജനതയെ അടിമപ്പെടുത്താനുള്ള ശ്രമമാണിത്. വീര്യം കുറഞ്ഞ മദ്യം ശീലിച്ചാൽ വീര്യം കൂടിയത് ഉപേക്ഷിക്കുമെന്ന വാദം ബാലിശമാണ്. മനുഷ്യന്‍റെ ബലഹീനതയെ ചൂഷണം ചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനനന്മയ്ക്ക് ഉപകരിക്കാത്ത മദ്യനയം പിൻവലിക്കണമെന്നും മാര്‍ ജോസഫ് പെരുന്തോട്ടം ദീപികയിലെ ലേഖനത്തിൽ  ആവശ്യപ്പെടുന്നു.

Comments (0)
Add Comment