മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

Jaihind Webdesk
Thursday, July 27, 2023

 

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയിൽപ്പെട്ട് പുലർച്ചെ മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട മത്സ്യ തൊഴിലാളിയെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ട ഷിബുവിന്‍റെ മുഖത്തും തലയ്ക്കും പരിക്കേറ്റു.

നാലുപേരുടെ ജീവൻ നഷ്ടപ്പെട്ടത് ഉൾപ്പെടെ നിരവധി അപകടങ്ങളാണ് സമീപകാലത്ത് മുതലപ്പൊഴിയിൽ ഉണ്ടായത്. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണവും സമയബന്ധിതമായി ഡ്രഡ്ജിംഗ് നടത്താത്തതുമാണ് ഇവിടെ അപകടങ്ങൾ തുടർക്കഥയാക്കുന്നത്. മുതലപ്പൊഴിയിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് സർക്കാർ നടപടികൾ വൈകുന്നതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടയിലാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.