‘കൊല്ലരുതേ, ഞങ്ങളുടെ മക്കളെ’ : മഹിളാ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ‘അമ്മ നടത്തം’ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു

കോട്ടയം : കൊല്ലരുതേ, ഞങ്ങളുടെ മക്കളെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ സംഘടിപ്പിക്കുന്ന അമ്മ നടത്തതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ നിർവഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷുഹൈബ്, കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ രക്തസാക്ഷിത്വ ദിനചരണ ഭാഗമായും കൊലപാതകങ്ങള്‍ക്കും, ഗൂണ്ടാവിളയാട്ടത്തിനും എതിരെ സംഘടിപ്പിച്ച അമ്മ നടത്തിൽ നിരവധി മഹിളാ കോൺഗ്രസ് പ്രവർത്തകർ ജില്ലയിൽ അണിനിരന്നു. പിണറായി സർക്കാരിന്‍റെ  അക്രമരാഷ്ട്രീയത്തിനെതിരെ ഇനിയും ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് എന്ന് അമ്മ നടത്തം ഉദ്ഘാടനം ചെയ്തുകൊണ്ട് ജെബി മേത്തർ പറഞ്ഞു.

‘പിണറായി കൊല്ലരുതേ ഞങ്ങളുടെ മക്കളെ എന്ന മുദ്രാവാക്യമുയർത്തിയാണ് അമ്മ നടത്തം കോട്ടയത്ത് ആരംഭിച്ചത്. കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ഇന്ന് രാവിലെ 10.30യോടുകൂടി ആരംഭിച്ച അമ്മ നടത്തം മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ ഉദ്ഘാടനം ചെയ്തു. സിപിഎം ക്രിമിനലുകളുടെ പാർട്ടിയായി മാറിയിരിക്കുകയാണ്. ബോംബ് ഉണ്ടാക്കേണ്ടത് എങ്ങനെ, ബോംബുകൾ ഉപയോഗിക്കേണ്ടത് എങ്ങനെ, വാൾ പിടിക്കേണ്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവർ കുട്ടികളെ പഠിപ്പിക്കുന്നത് എന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ അമ്മ നടത്തം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

സി പി എമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരെ നിരവധി അമ്മമാരാണ് ഇന്ന് കോട്ടയത്ത് നടന്ന അമ്മ നടത്തതിൽ അണിനിരന്നത്. സിപിഎമ്മിന്‍റെ  അക്രമ രാഷ്ട്രീയത്തിനെതിരെ മഹിളാ കോൺഗ്രസിന്‍റെ നേതൃത്തിൽ ഇന്ന് എല്ലാ ജില്ലകളിലും അമ്മ നടത്തണം സംഘടിപ്പിക്കും.

മഹിളാ കോൺഗ്രസ് ജില്ലാ ചെയർമാൻ ഡോക്ടർ ശോഭാ സലിമോൻ, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സുധാ കുര്യൻ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സിസി ബോബി തുടങ്ങിയവർ കോട്ടയത്ത് നടന്ന അമ്മ നടത്തത്തിൽ പങ്കെടുത്തു.

Comments (0)
Add Comment