2018 ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം ബോളിവുഡ് താരം അമിതാഭ് ബച്ചന് സമ്മാനിച്ചു.
ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്‌കാരമാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരം . രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് രാഷ്ട്രപതി ഭവനിൽ വച്ചുനടന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചത്.
സ്വർണ താമരയും പത്തുലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. 1969 ൽ മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ദേശീയ അവാർഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായാണ് ബച്ചൻ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം കുറിച്ചത്. 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തെത്തിയത്.
1973-ൽ നായകനായ ‘സഞ്ജീർ’ സിനിമാജീവിതത്തിലെ നാഴികക്കല്ലായി. 2007-ൽ ഫ്രഞ്ച് പരമോന്നത ബഹുമതിയായ ‘ലീജിയൺ ഓഫ് ഓണർ’ ബച്ചനെ തേടിയെത്തിയിരുന്നു.