കൊച്ചി : നടി ഹണി റോസിനെതിരെ നടത്തിയ ലൈംഗിക പരാമര്‍ശത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയത്. വൈകുന്നേരം മൂന്നരയോടുകൂടി ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കും.എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യ അപേക്ഷ നല്‍കിയത്. ബോബിക്ക് ജാമ്യം നല്‍കരുതെന്നും പരാതിക്കാരിയെ പിന്നാലെ നടന്ന് അപമാനിക്കുകയായിരുന്നുവെന്നും പൊതുപരിപാടിക്കിടെ അനുവാദമില്ലാതെ ശരീരത്തില്‍ കടന്നു പിടിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു .
എന്നാല്‍ പോലീസ് ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചതിനാല്‍ ജാമ്യം നല്‍കണമെന്നും നടിയോട് താന്‍ മോശമായി പെരുമാറിയിട്ടില്ലെന്നുമായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ വാദം. ബോബി ചെമ്മണ്ണുര്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതായി കണ്ടെത്തിയ കോടതി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ശേഷമാണ് ഉപാധികളോട് കൂടി ജാമ്യം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് വൈകുന്നേരം മൂന്നരയ്ക്ക് ഹൈക്കോടതി പുറത്തിറക്കും.