ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് (എഐപിസി) സംസ്ഥാന കോൺക്ലേവ്; കെ.പി.സി.സി അധ്യക്ഷൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും

Sunday, November 27, 2022

കൊച്ചി: പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കോൺക്ലേവ് ഇന്ന് കൊച്ചിയിൽ നടക്കും. ഡികോഡ് എന്ന പേരിൽ നടക്കുന്ന കോൺക്ലേവ് രാവിലെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം നടത്തും. കോൺക്ലേവിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ സംസാരിച്ചു. സമാപനത്തിൻ്റെ ഭാഗമായി വൈകിട്ട് നടക്കുന്ന ലീഡേഴ്‌സ് ഫോറം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.ഹോട്ടൽ പ്രസിഡൻസിയിൽ രാവിലെ 9 ന് ആരംഭിച്ച  പരിപാടിയിൽ വലിയ നിര കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നുണ്ട്.