ദേശീയപാതയില്‍ വാനും ലോറിയും കൂട്ടിയിടിച്ച് ഒരുമരണം

Thursday, December 20, 2018

ആലപ്പുഴ: ദേശീയപാതയില്‍ ഹരിപ്പാടിനടുത്ത് ചേപ്പാട് ജംക്ഷനില്‍ വാനും ലോറിയും കൂട്ടിയിടിച്ച് വാനിന്റെ ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം കൊല്ലോട് സ്വദേശി ഷാരോണ്‍ ആണ് മരണപ്പെട്ടത്. എട്ടുപേര്‍ക്ക് പരിക്കുണ്ട്. ഇവരെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലേക്കും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തിരുവനന്തപുരത്തു നിന്ന് ചോറ്റാനിക്കരയിലേക്ക് പോകുകയായിരുന്ന വാനിലേക്ക് കായംകുളത്തേക്ക് പോകുകയായിരുന്ന ലോറി ഇടിച്ചാണ് അപകടം. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വാഹനത്തില്‍ കുടുങ്ങികിടന്നതിനാല്‍ ഡ്രൈവരെ പുറത്തെടുക്കാന്‍ വേഗത്തില്‍ കഴിഞ്ഞില്ല. ദേശീയ പാതയില്‍ ഒരുമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.