ഗിനിയയില്‍ തടവിലായ ഇന്ത്യന്‍ സംഘത്തിന്‍റെ മോചനത്തിനായി അടിയന്തര ഇടപെടല്‍ വേണം; കേന്ദ്രത്തിന് കെ.സി വേണുഗോപാല്‍ എംപിയുടെ കത്ത്

 

ഗിനിയയില്‍ തടവിലായ ഇന്ത്യന്‍ സംഘത്തിന്‍റെ മോചനത്തിനായി അടിയന്തര ഇടപെടല്‍ വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്രത്തിന് കത്തെഴുതി. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരെ മോചിപ്പിച്ച് എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികളുണ്ടാകണമെന്ന് വിദേശകാര്യ മന്ത്രിക്കും ഷിപ്പിംഗ്  മന്ത്രാലയത്തിനും അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്. കാലതാമസമില്ലാതെ ഇവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് കത്തില്‍ കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരന്‍ വിജിത്ത് ഉള്‍പ്പെടെ ഹീറോയിക് ഐഡം എന്ന കപ്പലിലെ 26 പേരെയാണ് ആഗസ്റ്റ് 14 മുതല്‍ ഗിനിയയിലെ ലൂബ തുറമുഖത്ത് തടഞ്ഞുവെച്ചിരിക്കുന്നത്.  3 മലയാളികള്‍ ഉള്‍പ്പെടെ 16 ഇന്ത്യക്കാരും 8 ശ്രീലങ്കന്‍ സ്വദേശികളും പോളണ്ട് ഫിലിപ്പിയന്‍സ് എന്നിവിടങ്ങളില്‍ നിന്നുമുള്ള ഒരോ ജീവനക്കാരുമാണ് കപ്പലില്‍ ഉള്ളത്.

Comments (0)
Add Comment